KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സത്യപ്രതിജ്ഞക്ക് മുമ്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ പിത്യത്വം നിയുക്ത എംഎൽഎ ഏറ്റെടുക്കുന്നത് അപഹാസ്യം : കേരളാ കോൺഗ്രസ് (എം).

കാഞ്ഞിരപ്പള്ളി :ബൈപ്പാസിന്റെ പണികൾ അവസാന ഘട്ടത്തിലായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ സത്യപ്രതിജ്ഞ മുമ്പേ നിയുക്ത എംഎൽഎയും യുഡിഎഫും ശ്രമിക്കുന്നത് അപഹാസ്യമാണന്ന് കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി . നാളിതുവരെ സ്വകാര്യ വ്യക്തിയുടെ ഹൈക്കോടതി സ്‌റ്റേയിൽ മുടങ്ങി കിടന്ന ബൈപ്പാസിന്റെ നിർമ്മാണം കൃത്യമായ നടപടിക്രമങ്ങളിലൂടെ ഫണ്ട് അനുവദിച്ച് സ്ഥലമേറ്റെടുക്കുകയും നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഏതാണ്ട് 40% നിർമ്മാണ പ്രവർത്തനം പൂർത്തികരിച്ചപ്പോൾ കാലതാമസം വരുത്തിയതിന് മുൻ കരാറുകാരനെ മാറ്റുകയും പുതിയ കരാറുകാരായി തെരുവത്ത് കൺട്രക്ഷൻസ് പണികൾ പുനരാരംഭിക്കുകയും ഫണ്ട് ലഭ്യത പോലും ഉറപ്പുവരുത്തുകയും ചെയ്ത ഘട്ടത്തിലാണ് നിയുക്ത എം എൽ എൻ്റെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള കടന്നുവരവും ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമവുമെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് ഷാജൻ മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. റിജോ വാളാന്തറ , ജെസ്സി ഷാജൻ , മഞ്ജു മാത്യു, ഷാജി പുതിയാപറമ്പിൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, ജോഷി അഞ്ചനാടൻ, ബിജു ചക്കാല ,അജു പനയ്ക്കൽ, മനോജ് ചീരാംകുഴി, ജിജോ കാവാലം , ദിലീപ് കൊണ്ടൂപറമ്പിൽ, കെ ആർ സജി, ജോയി കൈപ്പൻപ്ലാക്കൽ, ഷാജി കല്ലൂകുളങ്ങര, മാത്യു നടുതൊട്ടി, നാസർ സലാം, പൊന്നുക്കുട്ടൻ, ലാലി പാട്ടപ്പറമ്പിൽ, സോജൻ കൈപ്പൻ പ്ലാക്കൽ, ജോസഫ് കടംന്തോട്, ജോയി നെല്ലിയാനി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!