KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പൈങ്ങന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി.

മുണ്ടക്കയം: പ്രദേശത്തെ പ്രധാന തോടുകളിൽ ഒന്നായ പൈങ്ങന തോട്ടിലൂടെ മലിനജലം ഒഴുക്കുന്നതായി വ്യാപക പരാതി. പറത്താനം മലനിരകളിൽ നിന്നു ആരംഭിച്ച ചിറ്റടി 31-ാം മൈൽ പൈങ്ങനാ വഴി മണിമലയാറിൽ എത്തിച്ചേരുന്ന പ്രധാന തോടുകളിൽ ഒന്നായ പൈങ്ങനത്തോട്ടിൽ വ്യാപകമായിട്ടാണ് മാലിന്യം നിക്ഷേപിക്കുന്നത്.

പല സമയങ്ങളിലും തോട്ടിലെ ജലത്തിന് നിറമാറ്റം സംഭവിക്കുന്നുണ്ട്. ഇത് രാസവസ് തുക്കൾ കലർന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് മൂലമാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് തോട്ടിലേക്ക് മാലിന്യം കലർത്തിയതിനെ തുടർന്ന് തോട്ടിലെ ജലം വെളുത്ത നിറത്തിലാ യിരുന്നു. അന്ന് പരാതി ഉയർന്നതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. മഴ പെയ്ത തോട്ടിൽ ജലനിരപ്പ് നേരിയതോതിൽ ഉയർന്നതോടെ സമാനമായ രീതിയിൽ സാമൂഹ്യവിരുദ്ധർ തോട്ടിൽ മാലിന്യം കലർത്തുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്.

പലപ്പോഴും തോട്ടിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. പൈങ്ങന, 31-ാം മൈൽ അടക്കമുള്ള മേഖലയിലെ നിരവധി കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നത് ഈ തോടിനോട് ചേർന്നാണ്. രാസ മാലിന്യം കലർന്ന ജലം കുടിവെ ള്ള പദ്ധതികളിലേക്ക് എത്തിയാൽ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ട ത്തുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.

error: Content is protected !!