KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻപരിധിയിലുള്ള സ്കൂളുകളിലെ ഉദ്യോഗസ്ഥരുടെ യോഗവും സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ക്ലാസും സംഘടിപ്പിക്കുന്നു.

കാഞ്ഞിരപ്പള്ളി : 2026 ജൂൺ 1ാം തീയതി പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്കൂൾ, കോളേജ് അധികൃതരുടെയും, പിടിഎ , മദർ പി ടി എ പ്രതിനിധികളുടെയും സ്കൂൾ സേഫ്റ്റി ഓഫീസറുടെ ചുമതലയുള്ള അധ്യാപകൻ, സ്കൂൾ ബസ് ഡ്രൈവർമാരുടെയും, അസിസ്റ്റൻറുമാരുടെയും പ്രൈവറ്റ് ബസ് ഉടമസ്ഥൻമാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളും മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്സൈസ് ഡിപ്പാർട്ട്മെൻറ് തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള യോഗവും സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവൽകരണ ക്ലാസും, അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള CPR ട്രെയിനിങ്ങും 2026 മെയ് 19 ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് കാഞ്ഞിരപ്പള്ളി AKJMHSS സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.

യോഗത്തിൽ വച്ച് സ്കൂൾ വാഹന ഡ്രൈവർമാർക്കും അസിസ്റ്റൻറുമാർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസ് നൽകും

കാഞ്ഞിരപ്പള്ളി MQM ഹോസ്പിറ്റലിലെ ഡോക്ടർമാർ അടിയന്തര സാഹചര്യങ്ങളിൽ CPR നൽകുന്നതിന് പരിശീലനം നടത്തും .

error: Content is protected !!