KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരത്തിൽ കയറിയ അജ്ഞാതയുവാവ് പോലീസും നാട്ടുകാരും അനുനയിപ്പിക്കുന്നതിനിടെ തൂങ്ങിമരിച്ചു.

പൊൻകുന്നം: ഇതരസംസ്ഥാനക്കാരനായ അജ്ഞാത യുവാവ് പോലീസിന്റെയും നാട്ടുകാരുടെയും മുൻപിൽ തൂങ്ങിമരിച്ചു. ഹിന്ദി സംസാരിക്കുന്ന 30 വയസ് തോന്നിക്കുന്നയാൾ മരത്തിന് മുകളിൽ കയറിയത് കണ്ട് അനുനയിപ്പിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പൊൻകുന്നം, ചിറക്കടവ് മേഖലയിൽ പല വീടുകളുടെയും പരിസരത്ത് അലഞ്ഞുതിരിഞ്ഞ് കാണപ്പെട്ട യുവാവ് ടൗണിന് സമീപം നാനോസിറ്റിയിൽ മരത്തിന് മുകളിൽ കയറിയതുകണ്ട് പ്രദേശവാസികൾ പൊൻകുന്നം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഫയർഫോഴ്‌സിനെ വിവരമറിയിച്ച് അവരെത്താൻ കാത്തുനിൽക്കേ കൈയിലുണ്ടായിരുന്ന തോർത്തുകൊണ്ട് കുരുക്കിട്ട് ഇയാൾ മരത്തിൽ 35 അടിയോളം ഉയരത്തിൽ തൂങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് അംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പേരോ കൂടുതൽ വിവരങ്ങളോ ലഭ്യമായില്ല.

error: Content is protected !!