KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയുടെ സമഗ്ര വികസനത്തിന് 25 ആവശ്യങ്ങളുമായി കോൺഗ്രസ് നിവേദനം എംഎൽഎയ്ക്ക് കൈമാറി.

എരുമേലി : ശബരിമല തീർത്ഥാടന കേന്ദ്രത്തിന്റെ കവാടമായ എരുമേലിയുടെ സമഗ്ര വികസനത്തിനായി 25 ആവശ്യങ്ങൾ അടങ്ങിയ നിവേദനം പൂഞ്ഞാർ എംഎൽഎ *അഡ്വ. സെബാസ്റ്റ്യൻ എം.ജെ.യ്ക്ക് സമർപ്പിച്ചു.

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു നിരപ്പേൽ ആണ് എംഎൽഎയുടെ പൂഞ്ഞാറിലെ വീട്ടിലെത്തി നിവേദനം കൈമാറിയത്. മാധ്യമപ്രവർത്തകനും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുരേന്ദ്രൻ കൊടിത്തോട്ടം, പ്രദേശവാസികളായ അജേഷ് കരിമാലിപ്പുഴയിൽ, ജയൻ കദളി മറ്റത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

നിവേദനത്തിൽ പ്രധാന ആവശ്യങ്ങൾ:

  1. എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കണം.
  2. പുതിയ മുക്കൂട്ടുതറ ഗ്രാമപഞ്ചായത്ത് യാഥാർത്ഥ്യമാക്കണം.
  3. എരുമേലിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണം.
  4. എരുമേലിയിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് യാഥാർത്ഥ്യമാക്കണം.
  5. കരിങ്കല്ലുംമൂഴി കയറ്റം ഒഴിവാക്കി സമാന്തര പാത നിർമ്മിക്കണം.
  6. കണമല അട്ടിവളവിലെ അപകടങ്ങൾ ശാശ്വതമായി പരിഹരിക്കുവാൻ നടപടി സ്വീകരിക്കണം.
  7. എരുത്വാപ്പുഴ-കണമല ശബരിമല സമാന്തര പാത ഗതാഗതയോഗ്യമാക്കണം.
  8. പമ്പാനദിയിൽ നിന്ന് മണൽ വാരുന്നതിന് നിയമനിർമ്മാണം നടത്തണം.
  9. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സ്ഥലം വാങ്ങി നൽകി സബ് ഡിപ്പോയായി ഉയർത്തണം.
    10.⁠ ⁠ഗതാഗത പ്രശ്നം പരിഹരിക്കാൻ റിംഗ് റോഡുകൾ നിർമ്മിക്കണം.
    11.⁠ ⁠പമ്പാവാലി-എയ്ഞ്ചൽവാലിയിലെ വന്യജീവി ശല്യം പരിഹരിക്കണം.
    12.⁠ ⁠എല്ലാ വീടുകളിലും കുടിവെള്ളം, അയ്യപ്പഭക്തർക്ക് ശുദ്ധജലം ഉറപ്പാക്കണം.
    13.⁠ ⁠മൃഗങ്ങളെ കിടത്തി ചികിത്സയ്ക്ക് ആശുപത്രി സ്ഥാപിക്കണം.
    14.⁠ ⁠എരുമേലി-മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സുകൾ പുനർനിർമ്മിക്കണം.
    15.⁠ ⁠പട്ടയഭൂമിയിലെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടാൻ നിയമനിർമ്മാണം.
    16.⁠ ⁠എരുമേലി, മുക്കൂട്ടുതറ ടാക്സി സ്റ്റാൻഡുകൾ നിർമ്മിക്കണം.
    17.⁠ ⁠ജനപ്രതിനിധികൾക്ക് 3 മീറ്റർ വീതിയുള്ള ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം.
    18.⁠ ⁠എൽപി, യുപി സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തണം.
    19.⁠ ⁠മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണം.
    20.⁠ ⁠മുക്കൂട്ടുതറയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മിക്കണം.
    21.⁠ ⁠കിഴക്കൻ മേഖലയിൽ പ്ലസ് ടു സ്കൂളുകൾ അനുവദിക്കണം.
    22.⁠ ⁠മൂക്കൻപെട്ടിയിൽ പാലം നിർമ്മിക്കണം.
    23.⁠ ⁠കണമലയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിക്കണം.
    24.⁠ ⁠തുലാപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണം.
    25.⁠ ⁠എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സമഗ്ര വികസനം പൂർത്തിയാക്കണം.

ഈ നിവേദനങ്ങൾ സംബന്ധിച്ച് തുടർനടപടികൾ അറിയിക്കണമെന്നും എരുമേലിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണമെന്നും ബിനു നിരപ്പേൽ എംഎൽഎയോട് അഭ്യർത്ഥിച്ചു. അധികാരികളിൽ നിന്ന് ലഭിച്ച മറുപടിയുടെ പകർപ്പും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

error: Content is protected !!