KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി.

കാഞ്ഞിരപ്പള്ളി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്‌കൂൾ, കോളജ് അധികൃതരുടെ യോഗവും സ്കൂ‌ൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസും കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. കാഞ്ഞിരപ്പള്ളി ഡി വൈഎസ്പി വിശാൽ ജോൺസൺ യോഗം ഉദ്ഘാടനം ചെ യ്തു. കാഞ്ഞിരപ്പള്ളി സിഐ സി.കെ. മനോജ് അധ്യക്ഷത വ ഹിച്ചു. എസ്ഐ എസ്.എസ്. ഷിജു, എകെജെഎം സ്കൂ‌ൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ, സെന്റ് ആന്റണീസ് കോളജ് എച്ച്ഒഡി പി.ജെ. സണ്ണി, എം എം എൽപി സ്കൂ‌ൾ പിടിഎ പ്രസിഡന്റ് പ്രസീന സതീഷ്, എസ്ഐ സി.ജി. രാജു എന്നിവർ പ്രസംഗിച്ചു.

പിടിഎ, മദർ പിടിഎ പ്രതിനിധികൾ, സ്‌കൂൾ സേഫ്റ്റി ഓഫീസറുടെ ചുമതലയുള്ള അധ്യാപകൻ, സ്കൂ‌ൾ ബസ് ഡ്രൈവർമാർ, അസിസ്റ്റന്റുമാർ, പ്രൈവറ്റ് ബസ് ഉടമസ്ഥർ, തൊഴിലാളികളുടെ പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്സൈസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്‌കൂൾ വാഹന ഡ്രൈവർമാർക്കും അസിസ്റ്റന്റുമാർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ബോധവത്ക്കരണ ക്ലാസും കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തര സാഹചര്യങ്ങളിൽ സിപിആർ നൽകുന്നതിന് പരിശീലനവും നൽകി.

error: Content is protected !!