KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുവന്താനത്തിന് സമീപം ദേശീയപാതയിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരന് പരിക്ക് ; വൻ ദുരന്തം വഴിമാറി.

മുണ്ടക്കയം : ദേശീയപാതയിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് അപകടം. ഇന്ന് പുലർച്ചെ 4:45- ഓടെയായിരുന്നു സംഭവം. കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസിന്റെ പുറകുവശത്താണ് കൂറ്റൻ പാറ വന്നിടിച്ച് റോഡിലേക്ക് പതിച്ചത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. വൻ ദുരന്തമാണ് വഴിമാറിയത്.

പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പെരുവന്താനം പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുന്നു .

error: Content is protected !!