KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ഫൊറോനയില്‍  ബഥേല്‍ സംഗമത്തിന് തുടക്കമായി.

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹായം തേടി രൂപതാ മാതൃവേദി, ഇടവകതലത്തില്‍ ഒരുക്കുന്ന, എരുമേലി ഫൊറോനയിലെ ബഥേല്‍ സംഗമത്തിന് എയ്ഞ്ചല്‍വാലി ഇടവകയില്‍ തുടക്കമായി. ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി തെക്കേക്കുറ്റ്, ഫൊറോനാ മാതൃവേദി പ്രസിഡന്റ് ശ്രീമതി ജിജി ജേക്കബ് പുളിയംകുന്നേല്‍, മാതൃവേദിയുടെ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പരിശുദ്ധ മാതാവിന്റെ ഛായാചിത്രം ആഘോഷമായി എയ്ഞ്ചല്‍വാലി ദൈവാലയത്തില്‍ എത്തിച്ചു. എയ്ഞ്ചല്‍വാലി പള്ളിവികാരി ഫാ. തോമസ് തെക്കേമുറിയില്‍ ആഘോഷമായി തിരുസ്വരൂപം ദൈവാലയത്തില്‍ പ്രതിഷ്ഠിച്ച് ബഥേല്‍ പ്രാര്‍ത്ഥനാ ദിനം ആരംഭിച്ചു. ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വചനസന്ദേശം നല്‍തി.

അണക്കര ഫൊറോനയിലെ സംഗമത്തിനു ശേഷമാണ് ഇപ്പോള്‍ എരുമേലി ഫൊറോനയില്‍ ബഥേല്‍ സംഗമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഫൊറോനായിലെ എല്ലാ ഇടവകകളിലും സംഗമങ്ങള്‍ നടത്തും. ഫൊറോന മാതൃവേദി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

error: Content is protected !!