ഇടിമിന്നൽ നാശം വിതയ്ക്കുന്നു.. മുക്കൂട്ടുതറയിൽ മിന്നലേറ്റ് പശുവും കിടാരിയും ചത്തു. ഉടമ രക്ഷപെട്ടത് അത്ഭുതകരമായി..
മുക്കൂട്ടുതറ : ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും കിടാരിയും ചത്തു. മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് ജോസ്കുട്ടി ചാക്കോയുടെ പശുവും കിടാരിയും ആണ് ചത്തത്. കഴിഞ്ഞ ദിവസം രാവിലെ 5.30 ഓടെയായിരുന്നു സംഭവം.
ജോസ്കുട്ടി ചാക്കോ രക്ഷപെട്ടത് അദ്‌ഭുതകരമായാണ്. ഇടിമിന്നൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപാണ് ജോസ്കുട്ടി പാൽ കറന്ന് തൊഴുത്തിൽ നിന്ന് മടങ്ങിയത്. ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവുമാണ് ചത്തത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ ആരംഭിച്ച മഴയ്ക്കൊപ്പം പുലർച്ചെ വരെ തുടർച്ചയായി അതിശക്തമായ ഇടിമിന്നൽ മേഖലയിൽ അനുഭവപ്പെട്ടിരുന്നു.
