KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മികവിന് അംഗീകാരവുമായി കൂട്ടിക്കൽ സെന്റ് ജോർജിലെ ലിറ്റിൽ കൈറ്റ്സ്.

കൂട്ടിക്കൽ: സെന്റ് ജോർജ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂ ണിറ്റിന് സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള അംഗീകാരമായ എ ഗ്രേഡ്. തുടർച്ചയായി രണ്ടാം വർഷമാണ് സ്‌കൂൾ ഈ നേട്ട ത്തിന് അർഹമാകുന്നത്. ഐടി മേഖലകളിലുണ്ടാകുന്ന മാറ്റങ്ങ ൾക്കനുസരിച്ച് കുട്ടികളെ വളർ ത്തിയെടുക്കാനും യൂണിറ്റ് അം ഗങ്ങളിലൂടെ സ്കൂ‌ളിലെ മറ്റു കുട്ടികളെയും സമൂഹത്തിലെ മുതിർന്നവരെയും ഇൻഫർമേഷൻ ടെക്നോളജിയുടെ ലോകത്തേക്കു കൊണ്ടുവരാനും അനുദിന ജീവിതത്തിൽ വിവേകപൂർവം കൈകാര്യം ചെയ്യാനും പ്രാപ്‌തരാക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലിറ്റിൽ കൈറ്റിൽ ചേരുന്ന കുട്ടിക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും അനുവദിച്ചു നൽകാറുണ്ട്. കൈറ്റ് മെൻ്റർമാരായി മജിമോൾ ജോർജ്, തോമസ് സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു. എ ഗ്രേഡ് കരസ്ഥമാക്കിയ യൂണിറ്റിലെ പ്ര വർത്തകരെ സ്‌കൂൾ മാനേജർ ഫാ. ജോസഫ് വടക്കേമംഗലത്ത്, ഹെഡ്‌മാസ്റ്റർ ടോം ഏബഹാം, പിടിഎ പ്രസിഡന്റ് അനുപ് തേനംമാക്കൽ എന്നിവർ അ ഭിനന്ദിച്ചു.

error: Content is protected !!