കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പനച്ചേപ്പള്ളി വഴി കൂവപ്പള്ളി റോഡിൽ യാത്ര ദുരിതം ; എംഎൽഎയ്ക്ക് നിവേദനം സമർപ്പിച്ചു.
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പനച്ചേപ്പള്ളി വഴി കൂവപ്പള്ളിക്ക് പോകുന്ന കാഞ്ഞിരപ്പള്ളി-കൂവപ്പള്ളി റോഡിൽ യാത്രാദുരിതം. വാട്ടർ അഥോറിറ്റിയുടെയും ടെലിഫോൺ വകുപ്പിന്റെയും കേബിളുകൾ സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചിട്ട ശേഷം മണ്ണ് നീക്കം ചെയ്യാതെ കോൺട്രാക്ടർമാർ സ്ഥലംവിട്ടതാണ് പ്രധാന പ്രശ്‌നം. റോഡിലുടനീളം മൺകൂനകളുള്ളതിനാലും വശങ്ങളിൽ കാടുകൾ തിങ്ങി നിൽക്കുന്ന തിനാലും ഇതുവഴിയുള്ള യാത ദുരിതമാണ്.
ഓടകൾ മണ്ണ് നിറഞ്ഞ് അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം ടാറിംഗ് ഇളകി റോഡ് കുണ്ടും കുഴിയുമായി മാറി. സ്‌കൂൾ ആരംഭിക്കുന്നതോടെ സമീപത്തെ ഗവൺമെൻ്റ സ്‌കുളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ചെളിവെള്ളത്തിൽ കൂടി സഞ്ച രിക്കേണ്ടി വരും.
റോഡിന്റെ ശോചനീയാവ സ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ട് പനച്ചേപ്പള്ളി പൗരസമിതി പ്രവർത്തകർ പ്രഫ. റോണി കെ. ബേബി എംഎൽഎയ്ക്ക് നിവേദനം സമർപ്പിച്ചു. പൗരസമിതി പ്രസിഡന്റ് കൃഷ്ണപിള്ള വില്ലേടത്ത്, സെക്രട്ടറി ടോമി കുരിശുംമൂട്ടിൽ, വി. രവി, മോഹനൻ പിള്ള എന്നിവർ നിവേദക സംഘത്തിലുണ്ടായരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
