കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം കാഞ്ഞിരപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി : 2026 – 27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ ജൂൺ 1 തിങ്കളാഴ്ച 11 മണിക്ക് പ്രവേശനോത്സവം നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നവാഗതരായ കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വാഗതം ചെയ്തു.
സുനിജ പി ജോസ് എച്ച് എം ഇൻ ചാർജ്, സൈന ഷാമോൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം, സുധൻ M A പൂർവ്വ വിദ്യാർത്ഥി, റിട്ടയേഡ് എസ് ഐ, സജി പി എസ് പി ടി എ പ്രസിഡന്റ്, ജയ്സൺ തോമസ് സ്റ്റാഫ് സെക്രട്ടറി, നീതു പി എൻ അധ്യാപിക എന്നിവർ ചടങ്ങിൽ സംസാരിച്ചു.
