KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡി.വൈ.എഫ്.ഐ. മുരിക്കുംവയൽ ഗവ : എൽപി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുണ്ടക്കയം: മുരിക്കുംവയൽ ഗവ : എൽപി സ്‌കൂൾ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന സന്ദേശമുയർത്തി മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംഘടന നടത്തി വന്നിരുന്ന പഠനോപകരണ വിതരണം ഈ വർഷം നടത്തുവാൻ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമതി അനുവദിക്കില്ലായിരുന്നു,
ഈ സാഹചര്യത്തിൽ സ്‌കൂളിന് വെളിയിൽ വച്ച് ഡി വൈ എഫ് ഐ പഠനോപകരണം വിതരണം നടത്തുകയാണ് ചെയ്തത്,

പഠനോപകരണ വിതരണോദ്ഘാടനം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമിം അഹമ്മദ് നിർവ്വഹിച്ചു
ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ലിനു കെ ജോൺ, പ്രസിഡൻ്റ് റിനോഷ് .കെ. രാജേഷ് , നേതാക്കളായ
അജിത പി സതീഷ്, അൽ റിയാസ്, അഖിൽ, മനു, അമൽ, അനുമോൻ , സുകേഷ്, സി പി ഐ എം  മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെപ്രദീപ്, ജിതിൻ എം ജയൻ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ ബിപിൻ വിശ്വനാഥ് അധ്യക്ഷനായി.

error: Content is protected !!