KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ കെ പി സി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ. ഡി. കാർഡ് വിതരണവും നടത്തി.

കാഞ്ഞിരപ്പള്ളി :ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പും ഐ ഡി കാർഡ് വിതരണവും നടത്തിയ ചടങ്ങിൽ സംസ്ഥാന ജന :സെക്രട്ടറി ഫൈസൽ റ്റി. എ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കൽ ഉദ്‌ഘാടനം നിർവഹിച്ചു സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. വിനു വരയപ്പള്ളി, എബി എബ്രഹാം, ഷിജു കെ കെ, നാരായൺ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് റോബിൻ ജേക്കബ്, ജന :സെക്രട്ടറി സജീർ കാഞ്ഞിരപ്പള്ളി, ട്രഷറര്‍ ജോൺസൺ പുതുപ്പള്ളി, വൈസ് പ്രസിഡന്റ് ബൈജു പാലാ, ജോയിൻ സെക്രട്ടറി ഷാജി വൈക്കം എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!