KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീസ തട്ടിപ്പുകേസ്: ഉടമയ്ക്കെതിരെ നിരവധി പരാതികൾ..

മുണ്ടക്കയം : വിസ തട്ടിപ്പു കേസിൽ ട്രാവൽ ഏജൻസി അടച്ചു പൂട്ടിയ സംഭവത്തിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. സംഭവത്തിൽ കൂട്ടിക്കൽ ഓർക്കിഡ് കൺസൽറ്റൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മറിനെതിരെ വിവിധ പൊലീസ് ‌സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ വീസ ആറുമാസത്തിനുള്ളിൽ നൽകാമെന്നു വിശ്വസിപ്പിച്ചു 5 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് കേസ്. പണം നഷ്ടമായവർ ചേർന്ന് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ 100ൽ അധികം ആളുകൾ അംഗങ്ങൾ ആയിട്ടുണ്ട്. ഇന്നലെ 15 കേസുകളാണ് റജിസ്റ്റ‌ർ ചെയ്തത്. അനീഷിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

error: Content is protected !!