കായിക പരിശീലന പരിപാടി സമാപിച്ചു:കുന്നേപ്പറമ്പിൽ സലിമോന് ആദരവ് നൽകി.
എരുമേലി : കനകപ്പലം എംടി ഹൈസ്കൂൾ മൈതാനത്ത് അവധിക്കാലത്ത് നടത്തിവന്ന കായിക പരിശീലന പരിപാടി സമാപിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ കായിക ഇനങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികൾക്ക് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും പരിശീലനത്തിനു നേതൃത്വം നൽകിയ കനകപ്പലം കുന്നേപ്പറമ്പിൽ സലിമോനെ ആദരിക്കുകയും ചെയ്തു. ദീർഘകാലത്തെ സൈനിക സേവനത്തിനു ശേഷം നാട്ടിൽ എത്തിയ സലിമോൻ തന്റെ ചുറ്റുപാടുമുള്ള വിദ്യാർഥികളെ അവധിക്കാലത്ത് കായിക പരിശീലനത്തിലൂടെ ആരോഗ്യമുള്ള തലമുറയാക്കുക എന്ന ലക്ഷ്യത്തോടെ ആണ് സൗജന്യ കായിക പരിശീലനക്ലാസ് തുടങ്ങിയത്.
എല്ലാ ദിവസവും രാവിലെ ‘ആറ് മുതൽ ഒട്ടേറെ കുട്ടികളാണു കായിക പരിശീലനത്തിന് എത്തിയിരുന്നത്. യോഗാ പരിശീലനം, സൈക്ലിങ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക വി നോദങ്ങൾക്ക് സലിമോന്റെ ക്ലാസിൽ അവസരം ഒരുക്കി. ഇതോടെ കുട്ടികൾ സജീവമായി കായിക പരിശീലനത്തിൽ പങ്കെടുത്തു. വരും വർഷങ്ങളിലും വിജയകരമായ വിധത്തിൽ വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകാനുള്ള ഒരുക്കത്തിലാണ് സലി മോൻ.
