KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി: കണമലയിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണമല ആലക്കപ്പറമ്പിൽ ഷിജോ ജോർജ്‌ ( 51 ) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. രണ്ട് വീടുകൾ ഉള്ള ഷിജോ കുടുംബ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർഡംഗം ദേവസ്യാച്ചന്റെ സാന്നിദ്ധ്യത്തിൽ എരുമേലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭാര്യ: മറിയാമ്മ (സജിനി ).
മക്കൾ: ആകാശ് (യു കെ), അഭിഷേക്.
സംസ്ക്കാരം പിന്നീട് .

error: Content is protected !!