KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു.

കാഞ്ഞിരപ്പള്ളി : വിവര സാങ്കേതിക വിദ്യയിൽ എത്ര അറിവുള്ളവരായാലും മത്സര പരീക്ഷകളിൽ ലഭിക്കുന്ന മാർക്കാണ് ഉന്നത പഠനത്തിനുള്ള മാനദണ്ഡമെന്നതിനാൽ ഇതിനായി കുട്ടികൾ കഠിനാധ്വാനം ചെയ്യണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്,എരുമേലി ,മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്‌, പ്ലസ്‌ 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വരെയും സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ എല്ലാ വിവരങ്ങളും കാലവിളമ്പം കൂടാതെ നമ്മുടെ കുട്ടികൾക്ക് ലഭിക്കത്തക്ക നിലയിലുള്ള പഠനാന്തരീക്ഷം ഉണ്ടാക്കണം. ഇക്കാര്യത്തിനായി പാഠ്യ പദ്ധതികൾ കാലോചിതമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ എം.എൽ.എ മാരായ പ്രൊഫ. റോണി.കെ.ബേബി, അഡ്വ.എം.ജെ സെബാസ്റ്റ്യൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലീം മുഖ്യ പ്രഭാഷണം നടത്തി.സെന്റ് ഡൊമിനിക്സ് കോളേജ് ബർസാർ ഫാ. മനോജ് പാലക്കുടി അനുഗ്രഹ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി.ജീരാജ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരായ സുനി പത്യാല, അന്നമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ റോസമ്മ ആഗസ്തി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര, വി.ടി അയൂബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം , റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി, കിരൺ രാജൻ, സെക്രട്ടറി എസ്. സജീഷ്, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, അംഗങ്ങളായ വി.എം.ഷാജഹാൻ, സൈമ സഹീർ , എം. കെ. മോഹനൻ, വി.ടി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

പടം അടിക്കുറിപ്പ്:
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സർവ്വകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും ആദരിക്കുന്നതിന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് “റൈസിംഗ് സ്റ്റാർസ് 2026″എന്ന പേരിൽ നടത്തിയ അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!