കർഷകസംഘം ഏരിയാ സമ്മേളനം 12ന്.
കാഞ്ഞിരപ്പള്ളി : കേരള കർഷകസംഘം
കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം 12-ന് രാവിലെ ഒൻപതിന് തിടനാട് എൻ.എ സ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് വി.എം. ഷാജഹാൻ അധ്യക്ഷത വഹിക്കും. വി. സജിൻ വട്ടപ്പള്ളി പ്രവർത്തനറിപ്പോർട്ടും പ്രൊഫ. എം.ടി. ജോസഫ് സംഘടനാറിപ്പോർട്ടും അവതരിപ്പിക്കും. മികച്ച കർഷകരെ സമ്മേളനത്തിൽ ആദരിക്കും.
