ഏരിയാ കൺവെൻഷൻ.
കാഞ്ഞിരപ്പള്ളി കേരള ഷോപ്‌സ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി .ഐ.ടി.യു.) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ നടത്തി. ജില്ലാ സെക്രട്ടറി പി.ടി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡൻ്റ് ജിതിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പി.എസ്. അൻസാരി മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി. യു. ഏരിയാ സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, വി.എൻ. രാജേഷ്, പി.കെ. കാസീം എന്നിവർ പ്രസംഗിച്ചു.
