KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ലീഗ് ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പൊൻകുന്നം: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം നടത്തി. കാഞ്ഞിരപ്പള്ളി എം.എൽ.എ.പ്രൊഫ.റോണി കെ.ബേബിക്ക് സ്വീകരണവും നൽകി.

ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.ഐ.അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് മണിമല ഉദ്ഘാടനം ചെയ്തു. റോണി കെ.ബേബി എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി. മെന്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റുമായ ഡോ.സജീവ് പള്ളത്ത് ബോധവത്ക്കരണക്ലാസ് നയിച്ചു. ലീഗ് ജില്ലാവൈസ് പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാർ, പി.എം.സലിം, വനിതാ ലീഗ് ജില്ലാ ജനറൽസെക്രട്ടറി ബുഷ്‌റ, ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് എം.ഐ.നൗഷാദ്, ജനറൽ സെക്രട്ടറി ടി.എ.ഷിഹാബുദ്ദീൻ, പി.എ.നസീർ, കെ.എം.ജിന്ന, പി.യു.ഇർഷാദ്, അഷറഫ് വാഴക്കൂട്ടം, പി.എസ്.സുലൈമാൻ, പി.എൻ.നിസാമുദ്ദീൻ, പി.ഇ.അക്ബർ, പി.കെ.അബ്ദുറഹ്മാൻ, പി.എച്ച്.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!