സംയോജിതകൃഷി ഉദ്ഘാടനം
പനമറ്റം: കേരളകര്‍ഷസംഘത്തിന്റെ സംയോജിതകൃഷിയുടെ വാഴൂര്‍ ഏരിയാതല ഉദ്ഘാടനം എലിക്കുളം പഞ്ചായത്തിലെ പനമറ്റത്ത് നടന്നു. ഏരിയ സെക്രട്ടറി ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബെജു കെ.ചെറിയാന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ വി.ജി.ലാല്‍, സി.മനോജ്, ഏരിയകമ്മിറ്റിയംഗങ്ങളായ പി.എസ്.സതീഷ്‌കുമാര്‍, കെ.ആര്‍.മന്മഥന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
