യൂത്ത് കോൺഗ്രസ് ക്വിറ്റിന്ത്യാ ദിനാചരണം നടത്തി.
കാഞ്ഞിരപ്പള്ളി: ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള നിർണായക നീക്കമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരമെന്ന് പ്രൊഫ.റോണി.കെ.ബേബി എം.എൽ.എ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.എസ്.ഷിനാസിന്റെ അധ്യക്ഷതയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. എ.ഷെമീർ പതാക ഉയർത്തി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.ജീരാജ്, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ, മണ്ഡലം പ്രസിഡന്റ് റോബിറ്റ് മാത്യു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നായിഫ് ഫൈസി, കെ. എസ്.യു ജില്ലാ സെക്രട്ടറി അമീൻ നജീബ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി. എ.താജു, പഞ്ചായത്തംഗം ജോസി സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ടി. എസ് നിസ്സു, അബീസ്. ടി. ഇസ്മായിൽ, ഫസിലി കോട്ടവാതുക്കൽ, ഷാജി ആനിത്തോട്ടം, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, ഇ.എസ്.സജി, സഹിൽ ബഷീർ കളരിക്കൽ, താഹിർ സാബ്രി, പി.എസ് ഹാഷിം, ടി.എ.അസീസ് ,സൈദ് നസീർ, സഹദ്,അനസ് എന്നിവർ പ്രസംഗിച്ചു.
