മുണ്ടക്കയത്ത് ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുണ്ടക്കയം: കഴിഞ്ഞദിവസം നെമേനി ഭാഗത്ത ഒഴുക്കിൽ പെട്ട് കാണാതായ കൂട്ടിക്കൽ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിന്റെ (23) മൃതദേഹം പുല്ലകയാറ്റിൽ നിന്നും കണ്ടെത്തി, പോലീസ്, ഫയർഫോഴ്സ്, പൊതുപ്രവർത്തകർ, ഡോഡ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിൽ പുല്ലകയാറ്റിൽ കല്ലേൽപാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്, ബന്ധുക്കൾ മൃതദേഹം സെബിന്റ ആണെന്ന് സ്ഥിരീകരിച്ചു. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മുണ്ടക്കയം: വീട്ടുകാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് വിഫലമാക്കി കൂട്ടിക്കലിൽ നിന്നു കാണാതായ തേൻപുഴ പ്ലാപറമ്പിൽ സാജൻ – ബിന്ദു ദമ്പതികളുടെ മകൻ സൈ ബിന്റെ (23) മൃതദേഹം പുല്ലുകയാറ്റിൽ കണ്ടെത്തി. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന സൈബിനെ കഴിഞ്ഞ ബുധനാഴ്‌ച മുതലാണ് കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം ബസിൽ വിശ്രമിക്കുകയായിരുന്ന യുവാവിനെ പിന്നീട് കണ്ടില്ല. ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുകാരും നാട്ടുകാരും ഒരു ദിവസം കാത്തിരു ന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. പിന്നീട് മുണ്ടക്കയം ചെളിക്കുഴിക്ക് സമീപം യുവാവിന്റെ ബൈക്ക് കണ്ടെത്തിയതോടെ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ചെളിക്കു ഴിക്കുതാഴെ പുല്ലുകയാറിൻ തീരത്ത് യുവാവിന്റെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ ഭാഗത്തും തെരച്ചിൽ നടത്തി. പിന്നീട് പുല്ലുകയാറും മണിമലയാറും കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിനൊടുവിലാണ് മുണ്ടക്കയം കല്ലേപ്പാലത്തിന് മുകൾ ഭാഗത്ത് പുല്ലുകയാറിന് മധ്യഭാഗത്തെ തുരുത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്തിയത്. ഇരുവശങ്ങളിലൂടെയും പുഴ നിറഞ്ഞ് ഒഴുകുന്നതിനാൽ അതിസാഹസികമായാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഒപ്പം പോലീസ്, ഫയർഫോഴ്സ്, ഡോഗ് സ്കോഡ്, സ്കൂ ബ ടീം എന്നിവരും തെരച്ചിലിന് നേതൃത്വം നൽകി.
കൂട്ടിക്കലിൽ നിന്നു കാണാതായ സൈബിന് വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളായി നാട്ടുകാരും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കലങ്ങിമറിഞ്ഞൊഴുകുന്ന പുല്ലുകയാറ്റിലൂടെയുള്ള തെരച്ചിൽ അതീവ സാഹസികമായിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ പലഭാഗങ്ങളിലും വലിയതോതിൽ ചപ്പും മാലിന്യങ്ങളും വന്നടിഞ്ഞിരുന്നു. എന്നാൽ, പുല്ലുകയാറിനെ അടുത്തറിയാവുന്ന നാട്ടുകാർ പോലീസിനും ഫയർഫോഴ്സിനും സ്കൂബ ടീം അംഗങ്ങൾക്കും സഹായമായി രംഗത്ത് എത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ തുരുത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കൾ സാഹസികമായി നീന്തി എത്തുകയും പിന്നീട് വടംകെട്ടി ഫയർഫോഴ്സ് അംഗങ്ങൾക്കടക്കം അങ്ങോട്ട് എത്തിച്ചേരുന്നതിനുള്ള ക്രമീകരണം ഒരുക്കുകയുമായിരുന്നു. ഏറെ നേരം നീണ്ട സാഹസിക ശ്രമങ്ങൾക്ക് ഒടുവിലാണ് യുവാവിന്റെ മൃതദേഹം കരയ്ക്കെത്തിക്കുവാനായത്.
