തൊഴിൽ വാർത്ത അറിയിപ്പ്
കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുളള എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും ,ക്ലീനിങ് സ്റ്റാഫിനെയും , മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സെക്കണ്ടറി പാലിയേറ്റീവ് ആംബുലൻസിന്റെ ഡ്രൈവറെയും , പാർട്ട് ടൈം സ്വീപ്പറെയും നിയമിക്കുന്നതിന് ആഗസ്റ്റ് 17 –ാം തിയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രസിഡന്റ് അഡ്വ.പി.എ ഷെമീർ അറിയിച്ചു.
