KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഞ്ചിലിപ്പ പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കി.

കാഞ്ഞിരപ്പള്ളി :കനത്ത മഴയിൽ ചിറ്റാർ പുഴയിലൂടെ ഒഴുകിയെത്തി അഞ്ചിലിപ്പ് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. രണ്ട് ജോലിക്കാരും ഇറിഗേഷൻ വകുപ്പിൽനിന്ന് എത്തിച്ച മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. പണിക്കൂലി വാർഡംഗം ആനി യമ്മ ജോയിയാണ് നൽകിയത്.

അഞ്ചിലിപ്പ പ്രദേശത്തെ നിരവധി ആളുകൾ ഉപയോഗിക്കുന്ന കുളക്കടവിലാണ് മാലിന്യം അടിഞ്ഞ് കൂടുന്നത്. മുൻപ് പടപ്പാടി തോട്ടിൽനിന്ന് കുളവാഴച്ചെടികൾ ഒഴുകിയെത്തി പാലത്തിനടിയിൽ അടിഞ്ഞത് എടുത്ത് നീക്കിയതും വാർഡംഗത്തിന്റെ ചെലവിലായിരുന്നു.

error: Content is protected !!