KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻ എം.എൽ.എയുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്.

മുണ്ടക്കയം: പ്രളയദുരിതവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നിലവിലെ എം.എൽ.എ അഡ്വ.എം.ജെ സെബാസ്റ്റ്യൻ നെതിരെ നടത്തിയ പ്രസ്താവന തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കൾ.
ഉരുൾപൊട്ടലും പ്രളയവും ഉണ്ടായ സമയത്ത് പൂഞ്ഞാർ എം.എൽ.എ മണ്ഡലത്തിൽ സജീവമായി ഉണ്ടായിരുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുൻ എം.എൽ.എ ഉന്നയിക്കുന്നത് എന്നും ജനങ്ങൾ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം തെറ്റായ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും
ഡി.സി.സി ജനറൽ സെക്രട്ടറി റോയ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. അയൂബ് ഖാൻ, ടി.സി.ടി.ടി.യു ജനറൽ സെക്രട്ടറി കെ.കെ. ജനാർദ്ദനൻ, ഐ.എൻ.ടി.യു.സി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് മാത്യുകുട്ടി ഒലിക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു

error: Content is protected !!