എഐടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും 14ന്.
കാഞ്ഞിരപ്പള്ളി: സപ്ലൈകോയിലെ അന്യായമായ സ്ഥലം മാറ്റത്തിനെതിരെയും ദിവസ വേതനക്കാരുടെ തൊഴിലും വേതനവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും അന്യായമായ തൊഴിൽ നടപടികൾക്കെതിരെ എഐടിയുസി കാഞ്ഞിരപ്പള്ളി–മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
തുടർന്ന് നടക്കുന്ന ധർണ്ണ എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അന്യായമായ തൊഴിൽ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. എഐടിയുസി നേതാക്കളായ അഡ്വ. എം.എ. ഷാജി, വി.പി. സുഗതൻ, സിജോ പ്ലാത്തോട്ടം, ടി. പ്രസാദ്, ടി.കെ. ശിവൻ എന്നിവർ സമരത്തിന് നേതൃത്വം നൽകും.
