കാഞ്ഞിരപ്പള്ളിയിലെ ദുരിത ബാധിതർക്ക് സാന്ത്വനമായി കൊയ്നിയോക്കും ലിവാ ഫൗണ്ടേഷനും..
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാഞ്ഞിരപ്പള്ളിയുടെ പരിസര പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവൃത്തിക്കുന്ന ജീവകാരുണ്യ പ്രവൃത്തികൾക്ക് മുൻഗണന നൽകുന്ന ലിവാ ഫൗണ്ടേഷനും കൊയ്നിയോക്കും കാഞ്ഞിരപ്പള്ളിയിലെ ദുരന്തബാധിതർക്ക് സഹായവുമായെത്തി. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി, 100 വീടുകൾക്ക് ലിവാ ഫൗണ്ടേഷന്റെ സഹായം വിതരണം ചെയ്തു.
ചടങ്ങിൽ ലിവാ ഫൗണ്ടേഷൻ ചെയർമാൻ സെബാസ്റ്റ്യൻ ജോർജ് ലിവാ ഫൗണ്ടേഷന്റെ ലക്ഷ്യം വിശദീകരിക്കുകയും തുടർന്ന് ദുരിത ബാധിതർക്കുള്ള കിടക്കയും തലയിണകളും എം എൽ എ റോണി കെ ബേബി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലക്ക് കൈമാറുകയും ചെയ്തു. ജനപ്രതിനിധികൾ കൊയ്നിയോകിനും ലിവാ ഫൗണ്ടേഷനും ആശംസകൾ അർപിച്ചു. പ്രമോട്ടർമാരും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ധാരാളം ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.

