KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് ആ ഹൃദയഭേദകമായ കാഴ്‌ച .. ഒരുകാലത്ത് പ്രൗഢിയുടെ അടയാളമായിരുന്നപി ആൻഡ് ടി ക്വാർട്ടേഴ്‌സുകൾ ജീർണാവസ്ഥയിയിൽ ഭയാനകമായ നിലയിൽ..

കാഞ്ഞിരപ്പള്ളി: ഒരുകാലത്ത്, ചുറ്റും പൂന്തോട്ടവും, വൈദ്യുതി വിളക്കുകളാലും അഴകു നിറഞ്ഞ സൗധങ്ങളായിരുന്ന കാഞ്ഞിരപ്പള്ളിയിലെ പി ആൻഡ് ടി ക്വാർട്ടേഴ്സുകൾ. പ്രൗഢിയുടെ അടയാളമായിരുന്ന, 36 കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുടുബങ്ങൾ ആഡംബരത്തോടെ താമസിച്ചിരുന്ന, ആ ഒമ്പത് ഇരുനില പി ആൻഡ് ടി ക്വാർട്ടേഴ്‌സുകൾ, നിലവിൽ ജീർണിച്ചു കാടും പടലും കയറി , ഭയാനകമായ നിലയിലേക്ക് മാറിയിരിക്കുന്നു .

കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡരികിലുള്ള പി ആൻഡ് ടി ക്വാർട്ടേഴ്സുകളാണ് ജീർണാവസ്ഥയിലായി കാടും പടലും കയറി നശിക്കുന്നത് . ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളുമാണ് വർഷങ്ങളായി പരിപാലനമില്ലാതെ ശോചനീയാവസ്ഥയിൽ തുടരുന്നത്. പോസ്റ്റ് ആൻഡ് ടെലികോം വകുപ്പ് ജീവനക്കാർക്കായി ഫ്ലാറ്റ് മാതൃകയിൽ നിർമിച്ച ഒമ്പത് ഇരുനില കെട്ടിടങ്ങളിൽ അഞ്ചെണ്ണം ബിഎസ്എൻഎൽ ജീവനക്കാർക്കും നാലെണ്ണം തപാൽ വകുപ്പ് ജീവനക്കാർക്കുമായി നിർമിച്ചതാണ്.

ഇതിൽ മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ബാക്കിയുള്ള കെട്ടിടങ്ങളുടെ ഭിത്തികൾ വിണ്ടു കീറിയും വയറിംഗും പ്ലംബിംഗുകളും നശിച്ച നിലയിലുമാണ്. വാതിലുകളും ജനാലകളും ചിതലെടുത്തു. ഏതു നിമിഷവും നിലം പൊത്താവുന്ന വിധം ശോചനീയ സ്ഥിതിയിലാണ് കെട്ടിടങ്ങൾ. 36 കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ ഇപ്പോൾ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്. ഇതൊഴിച്ച് ബാക്കിയെല്ലാ കെട്ടിടങ്ങളും കാടുകയറി വേരിറങ്ങി നശിച്ച അവസ്ഥയിലാണ്.

വർഷങ്ങളായി ജീർണാവ സ്ഥയിൽ തുടരുന്ന പി ആൻഡ് ടി ക്വാർട്ടേഴ്സുകൾ നവീകരി ക്കുകയോ അപകടഭീഷണിയു ള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

error: Content is protected !!