മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
പൊൻകുന്നം: സ്ത്രീ സുരക്ഷാ പെൻഷൻ യു.ഡി.ഫ്. നിർത്തലാക്കിയതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മേഖല പ്രസിഡന്റ് മിനി സേതുനാഥ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് അഡ്വ. ജയാ ശ്രീധർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സോമ കൈലാസ്, ജയശ്രീ വിജയകുമാർ, ശീതളാദേവി എന്നിവർ സംസാരിച്ചു.

