KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകദിനത്തിൽ 80 കർഷകരെ ആദരിച്ച് ചിറക്കടവ് ലൈബ്രറി.

പൊൻകുന്നം: കർഷകദിനത്തിൽ ചിറക്കടവ് പഞ്ചായത്തിലെ 80 കർഷകരെ ആദരിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി. പൊൻകുന്നം ഇരുപതാംമൈൽ കുമ്പളപ്പള്ളിയിൽ 103 വയസുള്ള കർഷകൻ കെ.ജെ.എബ്രഹാമിനെ ആദരിച്ച് മുൻ എം.എൽ.എ.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം അഡ്വ.സുമേഷ് ആൻഡ്രൂസ്, സാബു ജോർജ് വെട്ടിക്കൊമ്പിൽ, രാജേഷ് പൊൻകുന്നം എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികാഘോഷഭാഗമായാണ് 80 കർഷകരെ തിരഞ്ഞെടുത്തത്.

error: Content is protected !!