പൊൻകുന്നത്ത് ബി.ജെ.പി. പ്രവർത്തകർ വന്ദേമാതരം സദസ് നടത്തി.
പൊൻകുന്നം : ബി.ജെ.പി.കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റി പൊൻകുന്നത്ത് നടത്തിയ വന്ദേമാതരം സദസ് ദേശീയ കൗൺസിലംഗം പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആഗോള ഭീകരവാദികൾ മദിച്ചു പുളയ്ക്കുമ്പോൾ വായും കൈയും പൊത്തി ഏറാൻ മൂളികളായി രണ്ടുംകെട്ട സർക്കാരായി വി. ഡി. സതീശൻ സർക്കാർ മാറുകയാണെന്ന് പി.സി.ജോർജ് പറഞ്ഞു. നാടിനെ മുച്ചൂടും മുടിപ്പിക്കുക എന്ന കൊലവിളിയുമായി ഭീകരവാദികൾ കേരളത്തിന്റെ മണ്ണിലും വിണ്ണിലും റാകിപ്പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോൻ, ദേശീയ കൗൺസിലംഗം അഡ്വ. ജി.രാമൻനായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.സി.അജികുമാർ, അഖിൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

