KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെൻഷൻ പദ്ധതി അട്ടിമറി : സിപിഐ എം വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

കാഞ്ഞിരപള്ളി : പെൻഷൻ പദ്ധതി അട്ടിമറിച്ചതിനെതിരെ സിപിഐ എംന്റെ നേതൃത്വത്തിൽ കാഞ്ഞിരപള്ളി ഏരിയായിലെ വിവിധ വില്ലേജ് ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ച് നടത്തി.

മുണ്ടക്കയം വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. എം ജി രാജു, റജീനാ റഫീഖ്, റിനോഷ് രാജേഷ്, കെ എൻ സോമരാജൻ, കെ ടി സനൽ എം ജി റെജി, എന്നിവർ സംസാരിച്ചു.

ഇടക്കുന്നം വില്ലേജ് ഓഫീസിലേക്കു നടത്തിയ മാർച്ച് ജില്ലാ കമ്മിറ്റിയംഗം അഡ്വ: പി ഷാനവാസ് ഉദ്‌ഘാടനം ചെയ്തു. പി കെ ബാലൻ, സുമാ സജി,സിയാദ്, കെ കെ ശശികുമാർ എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. സജിൻ വട്ടപ്പള്ളി, പി കെ നസീർ , ടി കെ ജയൻ, വി പി ഇബ്രാഹീം എന്നിവർ സംസാരിച്ചു.

എരുമേലി തെക്ക് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വി എൻ പിതാംബരൻ ഉദ്‌ഘാടനം ചെയ്തു. എം. വി. ഗിരീഷ് കുമാർ, സോമൻ തെരുവത്തിൽ, നവാസ്, വി പി വിജയൻ, വി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

കുട്ടിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് പി എസ് സജിമോൻ ഉദ്‌ഘാടനം ചെയ്തു . പി കെ സണ്ണി, എം എസ് മണിയൻ എന്നിവർ സംസാരിച്ചു.

കോരുത്തോട് വില്ലേജ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഏരിയാ കമ്മിറ്റിയംഗം സി വി അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു പി കെ സുധീർ, എസ് പ്രദിപ്, വി കെ ബാബു എന്നിവർ സംസാരിച്ചു.

തിടനാട് കൊണ്ടൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാ കമ്മിറ്റിയംഗം വി എൻ രാജേഷ് ഉദ്‌ഘാടനം ചെയ്തു ടി മുരളീധരൻ, വി എ അലക്സാണ്ടർ വി പി രാജു പ്രിയ ബിജു, ബിനു കാവുങ്കൽ , ടോം തോമസ് എം ജി ബാബു എന്നിവർ സംസാരിച്ചു..

കൂവപ്പള്ളി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാകമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. അജാസ് റഷീദ്, കെ എൻ ദാമോദരൻ, കെ കെ തങ്കച്ചൻ എം എം സനോജ്, കെ സി അജി , അയുബ് ഖാൻ , ടി പി മൻമഥൻ, എം എസ് സാബു എന്നിവർ സംസാരിച്ചു.

error: Content is protected !!