എ.കെ.ജെ.എം. സ്കൂളിൽ ഓണാഘോഷം.
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ഗംഭീരമായി കൊണ്ടാടി. സ്കൂൾ മാനേജർ ഫാദർ പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേർഡ് യുസി കോളേജ് പ്രൊഫസറും എഴുത്തുകാരിയും വാഗ്മിയുമായ മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികമല എസ് ജെ, വൈസ് പ്രിൻസിപ്പൽ ഫാദർ ഇമ്മാനുവൽ മാത്യു എസ് ജെ, പി ടി എ പ്രസിഡണ്ട് ശ്രീകാന്ത് എസ് ബാബു, എം പി ടി എ പ്രസിഡന്റ് മാനില പി എസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി എം എൻ സുരേഷ് ബാബു സ്വാഗതവും, ലതിക ടീച്ചർ കൃതജ്ഞതയും അർപ്പിച്ചു. മാവേലിയുടെ ആഗമനവും പുലികളിയും ഓണപ്പാട്ടുകളും വടംവലിയും ആഘോഷങ്ങൾക്ക് മാറ്റേകി. പായസ വിതരണത്തോടെ ഓണാഘോഷം അവസാനിച്ചു.
