KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് എൻ എസ് എസ് യൂപി സ്കൂളിലെ ഓണാഘോഷം ഹരിതകർമ സേനക്കൊപ്പം ..

കാഞ്ഞിരപ്പള്ളി : ഇക്കൊല്ലത്തെ തമ്പലക്കാട് എൻ എസ് എസ് യൂപി സ്കൂളിലെ ഓണാഘോഷം കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 23, 24, മൂന്ന്, വാർഡുകളിലെ ഹരിതകർമ സേന അംഗങ്ങളെ ഒന്നാഘോഷവേദിയിൽ ആദരിക്കുകയും അവർക്ക്‌ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ അമ്പിളി ഉണ്ണികൃഷ്ണൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓണക്കളികളും, മഹാബലി വേഷം, അത്തപ്പൂക്കളം, ഓണാസദ്യ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സ്കൂൾ മാനേജർ പ്രദീപ് ശങ്കരമംഗലം, പ്രധാന അദ്ധ്യാപിക ലേഖ ജി നായർ, പി ടി എ പ്രസിഡന്റ്‌ ഹരീന്ദ്രൻ നമ്പൂതിരി, തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!