KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് കലാദേവി ‘ഓണനിലാവ്’സംഘടിപ്പിച്ചു; പുരുഷന്മാരുടെ സ്ത്രീവേഷ മത്സരം ശ്രദ്ധേയമായി.

​മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതിയും വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങളും സംയുക്തമായി സംഘടിപ്പിച്ച ‘ഓണനിലാവ്’ ഓണാഘോഷ പരിപാടികൾ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ സ്ത്രീവേഷ മത്സരം കാണികൾക്ക് വേറിട്ട അനുഭവമായി മാറി.

​ഏവർക്കും പങ്കാളികളാകാൻ കഴിയുന്ന ‘ആർക്കും ആടാം പാടാം’ കലാപരിപാടിയിൽ നിരവധിയാളുകൾ മാറ്റുരച്ചു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിഭവസമൃദ്ധമായ സമൂഹസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ക്യാഷ് പ്രൈസും ഉപഹാരങ്ങളും വിതരണം ചെയ്തു.

​കലാദേവി സാംസ്‌കാരിക സമിതി സെക്രട്ടറി സി. വി. അനിൽകുമാർ, വാർഡ് മെമ്പർ താരാ മോബി, ടി. യു. നിഷാദ്, സബുൽ പി. സി., നവാസ് എ. ഇ., മോബി മാത്യു, ശ്രീകാന്ത്, ശ്രീനാഥ്, ലാൻസി, സരസമ്മ ശേഖരൻ, മിനി ഷാജി, മായാ ബിജു, മോളി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!