KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രണ്ടു കുടുംബങ്ങൾക്ക് വീട് വെയ്ക്കാൻ സ്ഥലം നൽകി എലിക്കുളം മിത്രം റെസിഡന്റ്സ് അസോസിയേഷൻ

എലിക്കുളം : പന്ത്രണ്ടാം വാർഷികവേളയിൽ വീടില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി വീട് വെയ്ക്കാൻ അഞ്ചുസെന്റ് സ്ഥലം സമ്മാനിച്ച് റെസിഡന്റ്സ് അസോസിയേഷൻ. എലിക്കുളം മിത്രം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനാണ് മാതൃകാപ്രവർത്തനം നടത്തിയത്.

കേരളമാകെ റെസിഡൻസ് അസോസിയേഷനുകൾ മാതൃകയാക്കേണ്ട പ്രവർത്തനമാണിതെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മാണി സി.കാപ്പൻ എം.എൽ.എ.പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പൊൻകുന്നം എസ്.എച്ച്.ഒ. കെ.എ.നജീബ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, എസ്.ഐ. കെ.എം.രമേശ്കുമാർ, അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി സെബാസ്റ്റ്യൻ വെച്ചൂരിനെയും സെക്രട്ടറിയായി ജോർജുകുട്ടി പനച്ചിക്കലിനെയും തിരഞ്ഞെടുത്തു.

error: Content is protected !!