KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂരാലിയിൽ ഓണസമൃദ്ധി കർഷകച്ചന്ത തുടങ്ങി.

കൂരാലി: എലിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകച്ചന്ത പഞ്ചായത്ത് ഓഫീസിന് സമീപം കൂരാലി
മൂഴയിൽ ബിൽഡിങ്ങിൽ തുടങ്ങി. 25 വരെ പ്രവർത്തിക്കും. കർഷകരിൽ നിന്നും മൊത്തവിലയേക്കാൾ 10 ശതമാനം കൂട്ടി കാർഷികോത്പന്നങ്ങൾ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് ചില്ലറ വിലയെക്കാൾ 30 ശതമാനം കുറച്ചാണ് നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജോഷി കെ.ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ.അബ്ദുൾകരീം, ജിഷ്ണു എസ്.നായർ, മറിയാമ്മ തച്ചിലാടിയിൽ, കൃഷിഓഫീസർ കെ.പ്രവീൺ, അസി.കൃഷിഓഫീസർ എ.ജെ.അലക്‌സ് റോയ്, പാമ്പാടി ആത്മ ബി.ടി.എം. ഡയാന സക്കറിയ, ആഷിക് ജോബി, അനസ് ഇലവനാൽ, ലാൽ മനോഹർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!