കാർ അപകടം; കൈകുഞ്ഞ് അടക്കം 4 പേർക്കു പരുക്ക്
എരുമേലി . റാന്നി റോഡിൽ കനകപ്പലത്തിനും കരിമ്പിൻതോടിനും ഇടയിൽ വനപാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് അടക്കം 4 പേർക്ക് പരുക്ക്. അടൂർ സ്വദേശികളായ സൈബു (30), ഭാര്യ എയ്‌ഞ്ചല (26), സാലി (50) എന്നിവർക്കാണ് പരുക്ക്. സൈബുവിന്റെ എയ്ഞ്ചലയുടെയും മകൾക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4 മണിയോടെയാ ണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡിൽ വട്ടം മറിയുകയായിരുന്നു. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
