അന്യസംസ്ഥാന തൊഴിലാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പേട്ട കവലയ്ക്ക് സമീപം വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ആന്ധ്രപ്രദേശ് സത്യബാ ജില്ലയിൽ, കോട്ടപ്പള്ളി ഊരിൽ, തണക്കൽ മണ്ഡലം രമണൻ (45) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മേസ്തിരിമാരോടൊപ്പം മൈക്കാട് ജോലിയിൽ ഏർപ്പെട്ടിരുന്ന ആളാണ്. കാഞ്ഞിരപ്പള്ളി പോലീസ് എത്തി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
