രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ട 12 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി എരുമേലി പോലിസ്.
എരുമേലി : രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ട 12 മൊബൈൽ ഫോണുകൾ സൈബർ അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി എരുമേലി പോലിസ്. സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത 12 പരാതികൾ ആണ് ഇങ്ങനെ പരിഹരിക്കപ്പെട്ടതെന്ന് എസ്. ഐ. ശാന്തി കെ. ബാബു അറിയിച്ചു. എരുമേലി പോലീസ് സ്റ്റേഷനിൽ സൈബർ പെറ്റീഷൻ കൈകാര്യം ചെയ്യുന്ന സിപിഒ അനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നഷ്ടപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം തമിഴ്നാട്ടിൽ പോലീസ് നേരിട്ട് ചെന്ന് കണ്ടെത്തുകയായിരുന്നു. മറ്റുള്ള ഫോണുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ 23 ന് ഫോൺ നഷ്ടപ്പെട്ടന്ന് പരാതി നൽകിയ ചെറുവള്ളി സ്വദേശിക്ക്, എരുമേലി പോലീസ്, കണ്ടെത്തിയ നഷ്ട്ടപെട്ട ഫോൺ, എസ്എച്ച്ഒ ശാന്തി കെ ബാബു കൈമാറി .

