KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആറന്മുള വള്ളസദ്യയ്ക്ക് ഉള്ള ചേനപ്പാടിക്കാരുടെ ചരിത്രപ്രസിദ്ധമായ പാളതൈര് സമർപ്പണം സെപ്റ്റംബർ മൂന്നിന്.

പൊൻകുന്നം : ചരിത്രപ്രസിദ്ധമായആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചേനപ്പാടി ദേശത്തുനിന്നും ഭക്തർ നടത്തുന്ന സവിശേഷമായ ഒരു വഴിപാടാണ് പാള തൈര് സമർപ്പണം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരം വള്ളസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ്. ഇത്തവണ സെപ്റ്റംബർ മൂന്നിന് ചേനപ്പാടിയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ, ഏറെ ശുദ്ധിയോടെ നിർമിക്കുന്ന 1500 ലിറ്റർ പാള തൈര് റോഡ് മാർഗ്ഗം ഘോഷയാത്രയായി ആറന്മുളയിൽ എത്തിക്കും. സെപ്റ്റംബർ 2 ന്, വാഴൂർ ശ്രീതീർത്ഥപാദാശ്രമം ഗോശാലയിൽ പൂജാവിധിയോടെ തയ്യാറാക്കുന്ന പാള തൈര്, സെപ്റ്റംബർ മൂന്നിന് ചേനപ്പാടിയിൽ എത്തിച്ച്, രാവിലെ 8 മണിയോടെ, നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം ഘോഷയാത്രയായി ആറന്മുളയിൽ എത്തിക്കും. വാഴൂർ ശ്രീതീർത്ഥപാദാശ്രമത്തിന്റെ സെക്രട്ടറി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികകളുടെ നേതൃത്വത്തിൽ, ഭാരവാഹികൾ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട്, പൊൻകുന്നം പ്രസ്സ് സെന്ററിൽ വച്ച് നടത്തിയ വാർത്ത സമ്മേളനം ഇവിടെ കാണുക.

error: Content is protected !!