KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും.

കാഞ്ഞിരപ്പള്ളി : മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ഈ വർഷത്തെ എട്ടുനോമ്പ് തിരുനാൾ ആചരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എട്ടുനോമ്പ് ആചരണം വളരെ ഭക്തിയോടും സുഗമമായും നടത്തുന്നതിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. 60,000 sq.ft വിസ്തൃതിയുള്ള പന്തലാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ഭക്തജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. പള്ളിയുടെ മുൻവശത്തും പരിസരങ്ങളിലും ഈരാറ്റുപേട്ട റൂട്ടിൽ നിന്നും കെ.കെ. റോഡിൽ നിന്നും പള്ളിയിലേക്കുള്ള റോഡിൽ കച്ചവടം, പാർക്കിംഗ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. സെന്റ് മേരീസ് സ്കൂൾ റോഡിലും പാർക്കിംഗ് അനുവദിച്ചിട്ടില്ല. പള്ളിയുടെ കോമ്പൗണ്ടിൽ ഒരുതരത്തിലുമുള്ള അനധികൃത കച്ചവടങ്ങൾ അനുവദിക്കുന്നതല്ല. പഴയ പള്ളിയിൽ പാർക്കിംഗ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലും കത്തീഡ്രൽ പള്ളിയുടെ പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

എല്ലാദിവസവും 11 മണി മുതൽ നേർച്ചക്കഞ്ഞി കൗണ്ടറിൽ നിന്നും നൽകുന്നതാണ്. നേർച്ച പായസം കൊണ്ടുവരുന്നവർ ഉച്ചകഴിഞ്ഞ് കൊണ്ടുവന്ന് സഹകരിക്കുക. നേർച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് കുര്യൻ താമരശ്ശേരി, അസി. വികാരിമാരായ തോമസ് മുളങ്ങാശ്ശേരി, ഇമ്മാനുവൽ മണിമല, കൈക്കാരന്മാരായ വർക്കി ജോർജ് കരിമ്പനാൽ , ജോസ് കല്ലറയ്ക്കൽ , സാബു സെബാസ്റ്റ്യൻ വടശ്ശേരിൽ, പി. എം. ജോസഫ് പണ്ടാരക്കളം, തിരുനാൾ കൺവീനർ ബിജു പത്യാല, പബ്ലിസിറ്റി കൺവീനർ രഞ്ജു ഉപ്പൂട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വാർത്താ സമ്മേളനത്തിന്റെ വീഡിയോ കാണുക :

error: Content is protected !!