പാണപിലാവ് മഹാത്മാഗാന്ധി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി.
എരുമേലി : പാണപിലാവ് മഹാത്മ ഗാന്ധി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി.സമാപന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം കെ കെ രാജൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ചു.
പാണപിലാവ് സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ തോമസ് മുണ്ടാട്ട് മുഖ്യ പ്രഭാഷണം നടത്തി. മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി, എസ്എൻഡിപി പാണപിലാവ് ശാഖ ജനറൽ സെക്രട്ടറി ചന്ദ്രബാബു പാറടിയിൽ, ഗിരീഷ് തോക്കാട്ട്, ബിൻസ് കുഴിക്കാട്ട്, സജിമോൻ മുട്ടത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു. സമ്മാനവിതരണവും പായസവിതരണവും നടത്തി.
ഫോട്ടോ അടിക്കുറിപ്പ് : എരുമേലി പാണപിലാവ് മഹാത്മഗാന്ധി വായനശാലയുടെ ഓണാഘോഷ പരിപാടികൾ വാർഡ് അംഗം കെ.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫാ: തോമസ് മുണ്ടാട്ട്, ബിനു നിരപ്പേൽ എന്നിവർ സമീപം…
