KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈരളി റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു ; പൂഞ്ഞാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

പൊടിമറ്റം: ഒരു മേഖലയില്‍ ഒരുമിച്ച് താമസിക്കുന്ന കുടുംബങ്ങള്‍ തമ്മില്‍ പരസ്പര ഐക്യത്തിലും കൂട്ടായ്മയിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന്റെ കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും വര്‍ധിപ്പിക്കുവാന്‍ ഏറെ സഹായകരമാകുമെന്ന് അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ. 2005 മുതല്‍ പൊടിമറ്റത്ത് പ്രവര്‍ത്തിക്കുന്ന കൈരളി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ജോര്‍ജ്കുട്ടി വളയത്തില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, സിസ്റ്റര്‍ സില്‍വി, ഫാ. ദീപു കിടങ്ങത്താഴയില്‍, ജോജി വാളിപ്ലാക്കല്‍, മിനി ട്രീസ ഐക്കരയില്‍, ഡെമിലി ബിജു ഉറുമ്പുനിരപ്പേല്‍, എബ്രഹാം നെല്ലുവേലി, ജോസഫ് വെട്ടിക്കാട്ട്, അവിരാച്ചന്‍ പൊട്ടംകുളം എന്നിവര്‍ പ്രസംഗിച്ചു.

അസോസിയേഷനില്‍പ്പെട്ട പഞ്ചായത്ത് മെംബര്‍ ജാക്വിലിന്‍ ടീച്ചര്‍ വളയത്തില്‍, വവിധ നേട്ടങ്ങള്‍ കൈവരിച്ച ജമീല ടീച്ചര്‍, ജോണ്‍ പ്ലാമൂട്ടില്‍ എന്നിവരെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ കായിക മത്സരങ്ങളും ആവേശകരമായ വടംവലിയും എംഎല്‍എ കൂടി പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും സമ്മാനദാനവും നടത്തി. ഓണാഘോഷ പരിപാടികള്‍ക്ക് ജയ്‌സണ്‍ വാണിയപ്പുരയ്ക്കല്‍, അലോക് വര്‍ക്കി ഉറുമ്പുനിരപ്പേല്‍, ടിന്റു കരിപ്പാപ്പറമ്പില്‍, ജോജോ വള്ളിയാംതടം, തോമസ് വെട്ടിക്കാട്ട്, ജോര്‍ജ്കുട്ടി മൊളേപ്പറമ്പില്‍, റജി അങ്ങേവീട്ടില്‍, ജെസ്സി കിഴക്കേത്തലയ്ക്കല്‍, മാത്തച്ചന്‍ കടമപ്പുഴ, ബിജു ഉറുമ്പുനിരപ്പേല്‍, ലിസ്സാ ജോസ് ആനത്താനം എന്നിവര്‍ നേതൃത്വം നല്‍കി.

പൊടിമറ്റം – ആനക്കല്ല് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മഴവെള്ളം ഒഴുകിപ്പോകുന്നതിനാവശ്യമായ കാന നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടുള്ള അസോസിയേഷന്റെ നിവേദനം എംഎല്‍എയ്ക്കു നല്‍കി.

error: Content is protected !!