KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോക്‌സോ കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

മുണ്ടക്കയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറും കോരുത്തോട് ഇലവുങ്കൽ സ്വദേശിയുമായ ഇ.സി. അരുൺകുമാർ (42) ആണ് പിടിയിലായത്.

​മുമ്പ് സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെത്തുടർന്ന് സസ്‌പെൻഷനിൽ കഴിയവെയാണ് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
​ കോടതിയിൽ ഹാജരാക്കിയ അരുൺകുമാറിനെ റിമാൻഡ് ചെയ്തു.

error: Content is protected !!