KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈസ്‌മെൻസ് ക്ലബ്ബിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം.

കാഞ്ഞിരപ്പള്ളി: 1985-ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്‌മെൻസ് ക്ലബ്ബിന്റെ 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും,  നവീകരിച്ച ക്ളബ് ഓഡിറ്റോറിയത്തിന്റെ  ഉദ്ഘാടനവും  നടന്നു. ഡിസ്ട്രിക്ട് ഗവർണർ ബിനോയ് തോമസ് ചടങ്ങിന് നേതൃത്വം നൽകി.
ക്ലബ് പ്രസിഡന്റ് വൈസ്മെൻ  തോമസ് ഐസക്ക്  വെട്ടിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, മുൻപ്രസിഡന്റ്റുമാരായ ജോജി വാളിപ്ലാക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ തുടങ്ങിയവരും ബിജു തോമസ്, ടോംസ് ജേക്കബ് പുലിക്കുന്നേൽ, ജോർജ്കുട്ടി വളയത്തിൽ,  എന്നിവരും ആശംസകൾ നേർന്നു.
പുതിയ നേതൃത്വം സൗഹൃദം, കൂട്ടായ്മ, സേവനം എന്നീ വൈസ്‌മെൻ  പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എംബിബിസ് പരീക്ഷയിൽ തെലുങ്കാന സംസ്ഥാന റാങ്ക് നേടിയ ഡോക്ടർ പോൾ ചാക്കോ തോപ്പിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്നും പി എച്ച് ഡി നേടിയ ഡോക്ടർ നെസ്റ്റാ ബിന്നോ  എന്നിവർ  അടക്കം വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ ആദരിച്ചു.
ബിജു ശൗര്യാംകുഴി സ്വാഗതവും തോമസ് മാത്യു പുത്തൻപുരയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ജോസ് കോട്ടാരം, കെ. സി. ജോർജ്, ചാക്കോ പോൾ, പ്രൊഫ. മാത്യു കടവിൽ, ജേക്കബ് മാത്യു, ജോസ് കുന്നത്ത്, റെജി കുളമറ്റം, ബിജി മാത്യു, സോണി വയലിൽ, ജിൽസൺ ജോൺ, സിജു സലാം, സോണിയ സേവ്യർ, ഡാനി കുന്നത്ത്, ടെസ്സ ടെഡി, ടിയ ടെഡി, സെലിൻ ടോംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും മുൻ ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ  അടിക്കുറിപ്പ്:
വൈസ്‌മെൻസ് ഇന്റർനാഷണൽ ക്ലബ്ബ് കാഞ്ഞിരപ്പള്ളി 2026–27 വർഷത്തെ പ്രവർത്തന ഉത്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി ദീപം തെളിയിച്ചു നിർവഹിക്കുന്നു. പ്രസിഡന്റ് തോമസ് ഐസക്ക്, ഡിസ്ട്രിക്ട് ഗവർണർ ബിനോയ് തോമസ്, ടെഡി ജോസ്, ജോജി വാളിപ്ലാക്കൽ, മാത്യു ചാക്കോ, ടോംസ് ജേക്കബ്, ബിജു ശൗര്യാംകുഴി, തോമസ് മാത്യു, ജോർജ്കുട്ടി വളയത്തിൽ,  എന്നിർ സമീപം

error: Content is protected !!