KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ ‘അമൃത് ഭാരത്’

കൂവപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘അമൃത് ഭാരത്’ വിപുലമായ പരിപാടികളോടെ അരങ്ങേറി. കെ.ഒ. മത്തായി ഫൗണ്ടേഷനും കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് കാരിമറ്റം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്.എം. ഇൻ ചാർജ് ശ്രീ. ജിൻസ് ജോർജ്, എരുമേലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അന്നമ്മ മത്തായി, പ്രോഗ്രാം കോർഡിനേറ്റർ ഷിജോ ജോൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. മഹാത്മാഗാന്ധിയുടെ അപൂർവ്വയിനത്തിൽപ്പെട്ട 2,000 ചിത്രങ്ങളുടെ പ്രദർശനം കാണികളുടെ ശ്രദ്ധ ആകർഷിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി \ഇന്റർ സ്കൂൾ അഖില കേരള ക്വിസ് മത്സരം, ചിത്രരചന മത്സരം, ഫോട്ടോ പ്രദർശനം, പ്രത്യേക ശിൽപ്പശാല എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

error: Content is protected !!