KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റോഡിലേക്ക് പാഞ്ഞെത്തിയ നായയെ കണ്ട് പരിഭ്രമിച്ച് കാർ വെട്ടിച്ചു; മരത്തിൽ ഇടിച്ച് അപകടം.

മുക്കൂട്ടുതറ : റോഡിലേക്ക് വേഗത്തിൽ നായ പാഞ്ഞെത്തുന്നത് കണ്ട് പെട്ടന്ന് കാർ വെട്ടിച്ചപ്പോൾ അപകടം. നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചു നിന്നത് മൂലം വൻ അപകടമായില്ല.

മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ ആണ് സംഭവം. കണമല സ്വദേശികളായ രണ്ട് യുവാക്കൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. നിസാര പരിക്കേറ്റ ഇരുവരും മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

error: Content is protected !!